Breaking...

9/recent/ticker-posts

Header Ads Widget

ഈശോ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കരുതെന്നാവശ്യപ്പെട്ട് ചങ്ങനാശേരി അതീരൂപത കത്തോലിക്കാ കോണ്‍ഗ്രസ്


നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം സംഘടിപ്പിക്കുമെന്ന് ചങ്ങനാശേരി അതീരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്കിയതായും സിനിമയുടെ പേര് മാറ്റാതെ റിലീസിന് അനുമതി നല്കരുതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാദിര്‍ഷയുടെ സിനിമ ക്രൈസ്വ വിശ്വാസത്തെ അവഹേളിക്കുന്നതാണ്. തൊഴില്‍ പദ്ധതികളിലും സാമൂഹിക ക്ഷേമ പദ്ധതികളിലും ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആനുകൂലയങ്ങള്‍ നല്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ പിപി ജോസഫ്, ബിജു സെബാസ്റ്റ്യന്‍, ബാബു വള്ളപ്പുര, രാജേഷ് ജോണ്‍, ഷെയ്ന്‍ ജോസഫഫ്, ജോയി പാറപ്പുറം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments