Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ഇന്‍ഫാം വിജ്ഞാന കേന്ദ്രത്തില്‍ 100 മണിക്കൂര്‍ സത്യാഗ്രഹം



കര്‍ഷക സമരത്തെ പിന്തുണച്ച് ഗാന്ധിയന്‍ കളക്ടീവിന്റെ നേതൃത്വത്തില്‍ ഭരണങ്ങാനം ഇന്‍ഫാം വിജ്ഞാന കേന്ദ്രത്തില്‍ 100 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചു. ദേശീയ കര്‍ഷക സമര നേതാക്കളിലൊരാളായ പ്രൊഫസര്‍ യേഗേന്ദ്ര യാദവ് ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ സത്യാഗ്രഹത്തില്‍ പങ്കാളികളാകുന്നുണ്ട്. 5 പേരടങ്ങുന്ന സംഘം 25 മണിക്കൂര്‍ വീതമാണ് ഉപവസിക്കുന്നത്. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള അഞ്ചംഗ സംഘമാണ് രണ്ടാം ദിവസം കൃഷി- ഭക്ഷ്യ - ആരോഗ്യ - സ്വരാജ് സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത്




Post a Comment

0 Comments