ഞായറാഴ്ച പൊതു സ്ഥലങ്ങളില്‍ കര്‍ക്കിടക വാവുബലി ഇടുന്നത് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആരോപിച്ചു.ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്ത് തുടങ്ങി വെച്ച വാവുബലി ചടങ്ങുകള്‍ ആണ് നവോത്ഥാനത്തിന്റെ തുടക്കം കുറിച്ചത് എന്നത് ചരിത്രമാണ് . ഹിന്ദുക്കളുടെ അനുഷ്ഠാനങ്ങളില്‍ ഏറ്റവും പ്രധാനമാണ് തീര്‍ത്ഥഘട്ടങ്ങളില്‍ കര്‍ക്കിട അമാവാസി യിലെ പിതൃതര്‍പ്പണം..ബക്രീദ് ആഘോഷിക്കുവാന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്കും നല്‍കിക്കൊണ്ട് തെറ്റ് തിരുത്തുവാന്‍ ഈ വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സമിതി അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.സത്യശീലന്‍, സി.എസ്.നാരായണന്‍കുട്ടി, കെ.യു. ശാന്തകുമാര്‍, കെ.എന്‍.ചന്ദ്രന്‍, ശ്രീനിവാസ് പൈ, ടി.രതീഷ്, പി.എന്‍.വിക്രമന്‍ നായര്‍, കുമ്മനം രവി, പി വി പ്രസന്നന്‍ കാരികോട് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments