വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് ബിഎംഎസ് സംസ്ഥാനവ്യാപകമായി പ്രതിഷേധ ധര്‍ണ്ണ നടത്തി. മുടങ്ങി കിടക്കുന്ന കെ.എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കുക, കെ സ്വിഫ്റ്റ് പദധതി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. പാലായില്‍ നടന്ന ധര്‍ണ്ണ ആങട ജില്ലാ വൈസ് പ്രസിഡണ്ട് ടിഎം നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അശോക് കുമാര്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യര്‍, രാജേഷ് ബാബു, ഇഎസ് ബിന്ദു, പി.എന്‍ ബാബുലാല്‍ , രഞ്ജിത്ത്, ശ്രീജേഷ്, സജീവന്‍, പ്രതാബ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments