പൈക ടൗണില്‍ നിന്നും വിളക്കുമാടത്തിനുള്ള റോഡിലേയ്ക്ക് തിരിഞ്ഞ ടിപ്പര്‍ലോറി ഇടതുവശത്തുണ്ടായിരുന്ന കാറിനുമുകളിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. പാലാ ഭാഗത്ത് നിന്നും വന്ന ടിപ്പര്‍ വിളക്കുമാടം ഭാഗത്തേയ്ക്ക് തിരിയവെ ഇടതുവശത്തുണ്ടായിരുന്ന കാറിന്റെ സൈഡില്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ ഇടതുവശത്ത് സാരമായ തകരാര്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ മാറ്റാന്‍ വൈകിയതോടെ വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തുടര്‍ന്ന് പോലീസെത്തിയാണ് വാഹനങ്ങള്‍ നീക്കിയത്. കഴിഞ്ഞ ജൂലൈ 16ന് ഇതേ സ്ഥലത്ത് ജീപ്പ് ചെരിപ്പുകടയിലേയ്ക്ക് ഇടിച്ചുകയറി കട ഉമടയ്ക്ക് അടക്കം 2 പേര്‍ക്ക് പരിക്കേറ്റിരുന്നു.
0 Comments