Breaking...

9/recent/ticker-posts

Header Ads Widget

പൊതുശുചിമുറികള്‍ തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍



പാലായില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതുശുചിമുറികള്‍ തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ 5 ലക്ഷം രൂപാ മുടക്കി നഗരസഭ നിര്‍മ്മിച്ച ശുചി മുറികളാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് ഉപകാരപെടാത്തത്. പൊതുപ്രവര്‍ത്തകനും പാലാ പൗരസമിതി പ്രസിഡണ്ടുമായ ചുങ്കപുരയക്കല്‍ പി പോത്തനാണ് ഇക്കാര്യ മുന്നയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സംസ്ഥാനമനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നഗരസഭാ സെക്രട്ടറിക്കും മീനച്ചില്‍ തഹസീല്‍ദാര്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് നല്‍കി. ഉത്തരവില്‍മേല്‍ സ്വീകരിച്ച നടപടികള്‍  കമ്മീഷനെ അറിയക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.




Post a Comment

0 Comments