പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി എടത്വ സെന്റ് ജോര്‍ജ്ജ് ഇടവകയുടെ പ്രതിനിധികള്‍ ബിഷപ് ഹൗസിലെത്തി. ഇടവക വികാരി ഫാ. മാത്യു ചൂരവടിയും കൈക്കാരന്‍ സെബാസ്റ്റ്യന്‍ അലക്‌സ് മഠത്തിക്കളവും ഇടവകാംഗങ്ങളുമാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ബിഷപ്പിന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് സീറോ മലബാര്‍ സഭയെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നതായി ഫാ. മാത്യു ചൂരവടി പറഞ്ഞു. എടത്വാ ഇടവകയിലെ 2300 കുടുംബങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച മുതല്‍ പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.





0 Comments