Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ വാലയില്‍ വേണുഗോപാൽ രാമകൃഷ്ണൻ നായർ നിര്യാതനായി



പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന കിടങ്ങൂര്‍  വാലയില്‍ വേണുഗോപാൽ രാമകൃഷ്ണൻ നായർ നിര്യാതനായി. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പത്ര വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം കിടങ്ങൂരിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു വേണുഗോപാലന്‍ നായര്‍. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ദേശീയ ഹരിതസേന കോ ഓര്‍ഡിനേറ്റര്‍ മീനച്ചില്‍ നദീസംരക്ഷണ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, മീനച്ചില്‍ റിവര്‍ റെയിന്‍ മോണിറ്ററിംഗ് നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് ഹെഡ്, കട്ടച്ചിറ നേതാജി ലൈബ്രറി സെക്രട്ടറി, കട്ടച്ചിറ തോട് സംരക്ഷണ സമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ മഴ, പുഴ നിരീക്ഷണ പ്രക്രിയയില്‍ കിടങ്ങൂര്‍ പഞ്ചായത്തിനെ പങ്കാളികളാക്കിയത് വേണുഗോപാലിന്റെ ശ്രമഫലമായാണ്. കിടങ്ങൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഴമാപിനികളും ജല നിരപ്പ് സ്‌കെയിലുകളും സ്ഥാപിച്ച് പ്രളയ നിരീക്ഷണം നടത്താനും മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കൈയെടുത്തിരുന്നു. കാവാലിപ്പുഴ കടവിന്റെ സംരക്ഷണത്തിലും കട്ടച്ചിറയിലെ ആറ്റുവഞ്ചിക്കാട് സംരക്ഷണത്തിലും സജീവമായി നിലകൊണ്ടു. കാവാലിപ്പുഴ കടവും ആറ്റുവഞ്ചിക്കാടും ജലയാത്രയും ഉള്‍പ്പെടുന്ന ജൈവ വൈവിധ്യ വിനോദസഞ്ചാര പദ്ധതി കിടങ്ങൂരില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ആകസ്മികമായി വേണുഗോപാലന്‍ നായര്‍ മരണത്തിന് കീഴടങ്ങിയത്. സംസ്‌ക്കാര ചടങ്ങുകള്‍ പിന്നീട് നടക്കും.




Post a Comment

0 Comments