ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ കെഎസ്ഇബി സബ് സ്റ്റേഷന്‍ ഭാഗത്തു റോഡിന്റെ ഇരു വശങ്ങളിലും കാട് കയറിയത് കാല്‍നടയാത്രക്കാരെ വലയ്ക്കുന്നു. നടപ്പാത പൂര്‍ണമായും കാടുകയറിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. റോഡിന്റെ ഒരു വശം ഏറ്റുമാനൂര്‍ നഗരസഭയും മറ്റൊരു വശം അതിരമ്പുഴ പഞ്ചായത്തിന്റെയും പരിധിയിലാണ് . ഈ മേഖലയില്‍ മാലിന്യങ്ങള്‍ നിക്ഷേപവും പതിവാണ്. കാട് വെട്ടിത്തെളിക്കാന്‍ പിഡബ്ല്യുഡി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി ആവശ്യപ്പെട്ടു





0 Comments