കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ അതിരമ്പുഴ മുണ്ടുവേലിപ്പടി പെരുമ്പുഴ വളവിലാണ് അപകടമുണ്ടായത്. പട്ടിത്താനം സ്വദേശി കെ അനില്‍ കുമാറിനെ ഗുരുതരമായ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പിന്നില്‍ നിന്നെത്തിയ ചുവന്ന കാറാണ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അനില്‍കുമാറിന്റെ ഹെല്‍മെറ്റ് തെറിച്ചുപോയി. റോഡില്‍ വീണ് കിടന്ന അനില്‍ കുമാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.





0 Comments