Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കിലെത്തിയ യുവാക്കള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല തട്ടിപ്പറിച്ചു



കോട്ടയത്ത് ബൈക്കിലെത്തിയ യുവാക്കള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല തട്ടിപ്പറിച്ചു. കോട്ടയത്ത് ടൗണില്‍ എം.സി റോഡില്‍ ഭീമ ജ്യൂവലറിക്ക് മുന്നിലാണ് ഇന്ന് രാവിലെ 10 മണിയോടെ കവര്‍ച്ച നടന്നത്. തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ മറിയപ്പള്ളി സ്വദേശി ശ്രീകുട്ടിയുടെ രണ്ടേകാല്‍ പവന്‍ വരുന്ന താലിമാലയാണ് കവര്‍ന്നത്. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ  ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം ശ്രീകുട്ടിയുടെ കഴുത്തില്‍ നിന്നും മാല തട്ടി പറിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് ഉടന്‍ സ്ഥലത്തെത്തി. സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.



Post a Comment

0 Comments