അധ്യാപക ദിനത്തില്‍ ഗുരുശ്രേഷ്ഠരെ ആദരിച്ച് കേരള കോണ്‍ഗ്രസ് എം സാംസ്‌കാരികവേദി. എംജി യൂണിവേഴ്‌സിറ്റി പ്രഥമ വൈസ് ചാന്‍സലര്‍ ഡോ എടി ദേവസ്യയെയും ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ സാബു തോമസിനെയുമാണ് ആദരിച്ചത്. അധ്യാപകര്‍ സമൂഹത്തിന്റെ മുഖ്യകാവലാളുകളാണെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജോസ് കെ മാണി പറഞ്ഞു.
0 Comments