യാത്രക്കാര്‍ക്ക് ഭീഷണിയായി കോട്ടയം ഈരയില്‍ കടവ് റോഡില്‍ ഭീമന്‍ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ റോഡില്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. നിരവധി ആളുകള്‍ പ്രഭാത സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്ന റോഡില്‍ പെരുമ്പാമ്പിനെ കണ്ടത് ഭീതി ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതീവജാഗ്രത തുടരണമെന്നാണ് കാല്‍നടയാത്രക്കാര്‍ അടക്കമുള്ളവര്‍ക്ക് സമീപവാസികള്‍ നല്‍കുന്ന മുന്നറിയിപ്പ്.. മാസങ്ങള്‍ക്ക് മുന്‍പും പെരുപാമ്പിനെ ഇവിടെ കണ്ടിരുന്നു. റോഡ് മുറിച്ച് കടന്ന് ഫുട്പാത്തിലേക്ക് കയറുന്ന പാമ്പിന്റെ ദൃശ്യം വഴിയാത്രക്കാരാണ് പകര്‍ത്തിയത്.





0 Comments