പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് മാത്തച്ചന്‍ എം കുരുവിനാക്കുന്നേലിന്റെ പേര്‍ നല്‍കുന്നതു സംബന്ധിച്ചു നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പ് മന്ത്രിക്കു നിര്‍ദ്ദേശം നല്‍കിയതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്കു എം എല്‍ എ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൈക ടൗണില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിക്കാവശ്യമായ രണ്ടേക്കറിലധികം സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് മാത്തച്ചന്‍ എം കുരുവിനാക്കുന്നേല്‍ ആണെന്ന് എം എല്‍ എ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.





0 Comments