Breaking...

9/recent/ticker-posts

Header Ads Widget

രുദ്രാക്ഷമാല നഷ്ടപ്പെട്ട സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല നഷ്ടപ്പെട്ട സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രുദ്രാക്ഷമാലയിലെ സ്വര്‍ണ മുത്തുകളുടെ എണ്ണത്തിലും തൂക്കത്തിലും വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്. രുദ്രാക്ഷമാല പരിശോധിക്കുന്നതിനായി ഏറ്റുമാനൂര്‍ എസ് എച്ച് ഒ കെ ആര്‍ രാജേഷ് കുമാര്‍ ക്ഷേത്രത്തിലെത്തി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എസ് അജിത് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ്, ബിന്ദു എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജ ചടങ്ങുകള്‍ക്ക് ശേഷമാണ് പരിശോധന നടത്തിയത്. സ്വര്‍ണം പരിശോധിക്കുന്നതിനുള്ള അപ്രൈസറും സംഘത്തോടൊപ്പമുണ്ടായിരുന്നു.



Post a Comment

0 Comments