Breaking...

9/recent/ticker-posts

Header Ads Widget

ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനാഘോഷവും, ഫിറ്റ് ഇന്ത്യാ മെഗാ റണ്ണും നടന്നു


നെഹ്രു യുവ കേന്ദ്ര കോട്ടയത്തിന്റേയും, പൂഞ്ഞാര്‍ ന്യൂ സിറ്റിസണ്‍സ് മെന്‍സ് ആര്‍ടസ്് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റേയും ആഭിമുഖ്യത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനാഘോഷവും, ഫിറ്റ് ഇന്ത്യാ മെഗാ റണ്ണും നടന്നു. ഫ്രീഡം റണ്‍ പരിപാടിയുടെ ഫ്‌ളാഗോഫ് ഈരാറ്റുപേട്ട പഞ്ചായത്തംഗം കെ.കെ കുഞ്ഞുമോന്‍ നിര്‍വ്വഹിച്ചു. ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സൗഹൃദ വോളിബോള്‍ മത്സരം പഞ്ചായത്തംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. വനിതാ ക്ലബ്ബ് സെക്രട്ടറി ലാലി പൂത്തോട് അദ്ധ്യക്ഷയായിരുന്നു. സന്തോഷ് കൊട്ടാരത്തില്‍ ആന്റണി ഗുരുക്കള്‍ കെ.എച്ച ജബ്ബാര്‍, റെജി തോട്ടാപ്പള്ളില്‍, മുഹമ്മദ് സഹദ്, മുഹ്‌സിന്‍ ആസ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments