കുട്ടി അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകളുമായി കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ അധ്യാപക ദിനാഘോഷം നടന്നു. കുമാരി ലിഡിയ സണ്ണി, മരിയ ആന്‍ ജോസഫ്, എബിന്‍ ബിനു, എയ്ഞ്ചല്‍ ലിജോ, അതുല്‍ ബാബു തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈനിലൂടെ ക്ലാസെടുത്തത്. അധ്യാപകര്‍ക്ക് ഗുരുവന്ദനം നല്കിയും ആശംസാകാര്‍ഡുകള്‍ നല്കിയും കുട്ടികള്‍ അധ്യാപകരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ മാത്യു കാലായില്‍ അധ്യാപകദിന സന്ദേശം നല്കി. ഹെഡ്മിസ്ട്രസ് ലൈസമ്മ തോമസ്, അധ്യാപകരായ സി സിസിലി, ചാള്‍സ് അലക്‌സ്, ബോബി കുര്യന്‍, ബിനി അഗസ്റ്റിന്‍ തുടങ്ങിയവര്‍ ദിനാചരണപരിപാടികള്‍ക്ക് നേതൃത്വം നല്കി.
.
0 Comments