Breaking...

9/recent/ticker-posts

Header Ads Widget

ജലജീവന്‍ മിഷന്‍ നിര്‍മ്മാണ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഇറക്കിയ നോട്ടീസുകള്‍ പരാതിക്കിടയാക്കി


ഉഴവൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ നിര്‍മ്മാണ പദ്ധതികളുടെ ഉദ്ഘാടനത്തിനായി വാട്ടര്‍ അതോറിറ്റിയും, ഗ്രാമ പഞ്ചായത്തും ഇറക്കിയ നോട്ടീസുകള്‍ പരാതിക്കിടയാക്കി. വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ നോട്ടീസില്‍ സ്വാഗതമാശംസിക്കുന്നത് വാട്ടര്‍ അതോറിറ്റി എംഡിയും, പഞ്ചായത്ത് തയ്യാറാക്കിയ നോട്ടീസില്‍ സ്വാഗത പ്രാസംഗികന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പഞ്ചായത്ത് തയ്യാറാക്കിയ നോട്ടീസില്‍ സിപിഎം, സിപിഐ പ്രതിനിധികള്‍ക്ക് അര്‍ഹിക്കുന്ന മുന്‍ഗണന ലഭിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ 45% ഫണ്ട് നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരമാര്‍ശിച്ചിരുന്നുമില്ല. പ്രോഗ്രാമുമായി  ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടാകുകയും, തോമസ് ചാഴികാടന്‍ എംപിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതിരിക്കുകയും ചെയ്തത് ഗുരുതരമായ കൃത്യവിലോപമാണന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. എല്ലാ ജനപ്രതിനിധികളെയും ആദരിക്കേണ്ടതാണെന്നും, ജനങ്ങളില്‍ അവമതിപ്പുണ്ടാകുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്നും മന്ത്രി ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി



Post a Comment

0 Comments