പുതു തലമുറയ്ക്ക് ദിശാബോധം പകര്‍ന്നുനല്‍കുന്ന അധ്യാപക സമൂഹം ആദരിക്കപ്പെടേണ്ടവരാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 2021ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് പുരസ്‌കാരജേതാവ് മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ മൈക്കിള്‍ സിറിയകിനെ ആദരിക്കാനായി സ്‌കൂള്‍ അധികൃതര്‍ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യൂസ് ചക്കാലയ്ക്കല്‍ അധ്യക്ഷനായിരുന്നു. ജോസ് കെ മാണി എക്‌സ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എമ്മാനുവല്‍ അഗസ്റ്റിന്‍, മുന്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് മുല്ലശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, വാര്‍ഡ് മെമ്പര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments