Breaking...

9/recent/ticker-posts

Header Ads Widget

സാഹിത്യത്തിന്റെ വലിയ ധര്‍മം രാഷ്ട്രീയം പറയുകയാണെന്ന് ബെന്യാമിന്‍



സാഹിത്യത്തിന്റെ ഏറ്റവും വലിയ ധര്‍മം രാഷ്ട്രീയം പറയുകയാണെന്ന് വയലാര്‍ പുരസ്‌കാര ജേതാവ് ബെന്യാമിന്‍. പാര്‍ശ്വവല്കരണവും ലിംഗനീതിയും ചര്‍ച്ച ചെയ്യപ്പെടാതെ വരുമ്പോള്‍ ഇത്തരം വിഷയങ്ങളെ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള ഇടമായി സാഹിത്യരംഗം മാറണം. ചലച്ചിത്ര രംഗത്തിന് തന്റെ കഥ നല്കുവാന്‍ താത്പര്യമുണ്ടെങ്കിലും അതിന്റെ പിന്നാലെ പോകുവാന്‍ തയാറല്ലെന്നും ബെന്യാമിന്‍ പറഞ്ഞു. വായനയുടെ ഉപോല്‍പന്നമമാണ് എഴുത്തെന്നും സൈബര്‍ വായനയുടെ അളവുകോല്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസക്ല്ബ് നല്കിയ ആദരണചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments