Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറലാശുപത്രിയില്‍ ഹൈടെക് ലാബും, ഡയാലിസിസ് യൂണിറ്റും യാഥാര്‍ത്ഥ്യമാകുന്നു


പാലാ ജനറലാശുപത്രിയില്‍ രാജീവ് ഗാന്ധി സെന്റ് ഫോര്‍ ബയോടെക്‌നോളജിയുടെ ഹൈടെക് ലാബും, ഡയാലിസിസ് യൂണിറ്റും യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ ഘട്ടത്തില്‍ തുടര്‍ന്ന് 40 പേര്‍ക്കും ഡയാലിസിസ് സൗകര്യം ഒരുക്കുന്ന യൂണിറ്റാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച 880 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ജോസ് കെ മാണി എക്‌സ് എംപിയുടെ ശ്രമ ഫലമായാണ് ഹൈടെക് ലാബ് പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 9.5 ലക്ഷം രൂപ നഗരസഭ അനുവദിച്ചതായി ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കാരയും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, കൗണ്‍സിലര്‍ ബിജി ജോജോ, ആശുപത്രി സൂപ്രണ്ട് ഡോ ഷമ്മി രാജന്‍, ഡിഎംഒ ഡോ സോളി മാത്യു, ഡോ ടി.എസ് വിഷ്ണു, ഡോ പിഎസ് ശബരിനാഥ്, ജയ്‌സണ്‍ മാന്തോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments