ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ പഠനശിബിരം വെള്ളാപ്പാട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. പാലാ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് ശിബിരം ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന വിഷയത്തെ അധികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം പ്രൊഫസര്‍ ഹരിലാല്‍ തയ്യില്‍ സംസാരിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അനിത ജനാര്‍ദ്ദനന്‍ ,ജില്ലാ രക്ഷാധികാരി വി മുരളീധരന്‍ , ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.യു. ശാന്തകുമാര്‍,സി എസ് എസ് നാരായണന്‍ കുട്ടി,ജില്ലാ ഖജാന്‍ജി ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍ ,താലൂക്ക് ജനറല്‍ സെക്രട്ടറി ശ്രീ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു സമാപന സഭ ഉദ്ഘാടനം ചെയ്തു.




0 Comments