Breaking...

9/recent/ticker-posts

Header Ads Widget

നിയമ അവബോധനക്ലാസ്സ് ഏറ്റുമാനൂര്‍ വ്യപാരാഭവനില്‍ നടന്നു


ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റേയും, കോട്ടയം താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി, ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ നിയമ അവബോധനക്ലാസ്സ് ഏറ്റുമാനൂര്‍ വ്യപാരാഭവനില്‍ നടന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നടപ്പാക്കുന്ന നിയമ അവബോധന പരിപാടിയുടെ ഭാഗമായാണ് ക്ലാസ് നടന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍ പി തോമസ് അദ്ധ്യക്ഷനായിരുന്നു. അഡ്വ എസ് രവീന്ദ്രന്‍ ക്ലാസ് നയിച്ചു. എ.കെ.എന്‍ പണിക്കര്‍, റോയി മാത്യു, ടി.എം യാക്കൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments