Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരെ എന്‍സിപി ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.


ഏറ്റുമാനൂര്‍ നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരെ എന്‍സിപി ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഉദ്യോഗസ്ഥ-ഭരണ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണ് ഭരണസ്തംഭനത്തിന് കാരണമായതെന്ന് നേതാക്കള്‍ ആരോപിച്ചു. മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേല്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, സംസ്ഥാന സമിതിയംഗം പി.കെ ആനന്ദക്കുട്ടന്‍, രാജേഷ് നട്ടാശ്ശേരി, അഭിലാഷ് ശ്രീനിവാസ്, പി ചന്ദ്രകുമാര്‍, ജോര്‍ജ്ജ് മരങ്ങോലി, കെ.എസ് രഘുനാഥന്‍ നായര്‍, നാസര്‍ ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments