Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് സി ടി അഗസ്റ്റിന്‍ അന്തരിച്ചു.



സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാ കക്ഷി നേതാവുമായ റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലില്‍ സി ടി അഗസ്റ്റിന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ മൂലം ഏതാനും നാളുകളായി കിടപ്പിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10:00- മണിക്ക് ചക്കാമ്പുഴ ലൊരെത്ത് മാതാ പള്ളിയില്‍ നടക്കും. മൃതദേഹം തിങ്കളാഴ്ച രാവിലെ 11:00- മണിക്ക് വസതിയിലെത്തിച്ച് പൊതു ദര്‍ശനത്തിനു വെയ്ക്കും. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.




Post a Comment

0 Comments