സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകളിടുകയും, അപവാദ പ്രചരണം നടത്തുകയും ചെയ്ത കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റു ചെയ്തു. 12ാം മൈല്‍ സ്വദേശി സഞ്ജയ് സക്കറിയ എന്നയാളാണ് അറസ്റ്റിലായത്. പാലാക്കാരന്‍ ചേട്ടന്‍, റീനാ പോള്‍, തോമസ് മാത്യു. തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇയാള്‍ അപവാദ പ്രചരണം നടത്തിയത്. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എം പി എന്നിവര്‍ക്കെതിരെയായിരുന്നു അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടിരുന്നത്. ദീര്‍ഘകാലമായി ഇയാള്‍ ഒളിവിലായിരുന്നു മുന്‍കൂര്‍ ജാമ്യത്തിനായി വിവിധ കോടതികളെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ പാലാ സ്റ്റേഷനില്‍ പ്രതി കീഴടങ്ങുക ആയിരുന്നു.




0 Comments