Breaking...

9/recent/ticker-posts

Header Ads Widget

മൂന്ന് നോമ്പ് തിരുനാളിനു കൊടിയേറി



ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദേവാലയത്തില്‍ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനു    കൊടിയേറി.  ഞായറാഴ്ച രാവിലെ 6.45ന്  ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ ജോസഫ് വള്ളോംപുരയിടം കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഫാ ജോയല്‍ പണ്ടാരപ്പറമ്പില്‍, ഫാ ജോസഫ് അമ്പാട്ട്, ഫാ മാത്യു പാലക്കാട്ടുകുന്നേല്‍, ഫാ തോമസ് മലയില്‍ പുത്തന്‍പുര തുടങ്ങിയവര്‍ സംബന്ധിച്ചു.  കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ഇക്കുറി തിരുനാള്‍ ചടങ്ങുകള്‍. ഏഴ്, എട്ട്, ഒന്‍പത് തിയതികളിലാണ് പ്രധാന  തിരുനാള്‍. എട്ടിന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം.




Post a Comment

0 Comments