മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി സുസ്ഥിര പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല ഉദ്ഘാടനം നിര്‍വഹിച്ചു. പാറപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗം ഇന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സാജോ പൂവത്താനി, നോബി കുഴിപ്പാല, ജലനിധി പ്രോജക്ട് കമ്മീഷണര്‍ അനൂപ്, സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 8 സമിതികള്‍ക്കായി 58 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.