Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കര്‍മ്മം നടന്നു



എസ്എന്‍ഡിപി യോഗം മാഞ്ഞൂര്‍ ശാഖയിലെ   ഗുരുദേവ ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കര്‍മ്മം  ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ  ഞായറാഴ്ച നടന്നു.  ഞായറാഴ്ച രാവിലെ 9.30 നും 10.30 നും മധ്യേ ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ ആലുവ അദ്വൈതാശ്രമം സെക്രട്ടറി  ശ്രീമദ് ധര്‍മ്മചൈതന്യ സ്വാമികള്‍ ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിര്‍വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി. തന്ത്രി ശ്രീനാരായണ പ്രസാദ് പ്രതിഷ്ഠ സന്ദേശം നല്‍കി . ഉച്ചയ്ക്ക് ഒന്നിനു മഹാപ്രസാദമൂട്ട്, വൈകുന്നേരം 5 30ന് വലിയ കാണിക്ക എന്നിവയും നടന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ക്ഷേത്ര സമര്‍പ്പണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍  നിര്‍വഹിക്കും. എസ്എന്‍ഡിപി യോഗം കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി  പ്രസാദ് ആരിശ്ശേരില്‍ അധ്യക്ഷനായിരിക്കും.




Post a Comment

0 Comments