പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ചുറ്റമ്പല നിര്‍മ്മാണത്തോടനുബന്ധിച്ചുള്ള താഴികക്കുടങ്ങളുടെ പ്രതിഷ്ഠാ കര്‍മ്മം നടത്തി. ക്ഷേത്രം മേല്‍ശാന്തി മഹേഷ് നമ്പൂതിരി, സാജു നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം സ്തപതി ആചാര്യ രാജേഷ് തൃശ്ശൂര്‍, ക്ഷേത്രം ഭാരവാഹികളായ ശിവശങ്കരന്‍നായര്‍, ചന്ദ്രബാബു ആലയ്ക്കല്‍, എം.പി. ചന്ദ്രശേഖരന്‍, സുരേഷ് കൊറ്റോത്ത്, പ്രസാദ പനമറ്റം, പി കെ ദിനേശന്‍, മോഹനന്‍, സന്തോഷ് കുമാര്‍ എം. പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments