Breaking...

9/recent/ticker-posts

Header Ads Widget

ബി.ആര്‍.സി ഏറ്റുമാനൂരിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ അതിരമ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു



ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ബി.ആര്‍.സി ഏറ്റുമാനൂരിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ അതിരമ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോട്ടയ്ക്കുപുറം ഗവ യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ് അദ്ധ്യക്ഷനായിരുന്നു. ബി.പി.സി ആശാ ജോര്‍ജ്ജ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം സിനി ജോര്‍ജ്ജ്, അശ്വിനി പി ബാബു, ഇ.കെ സനല്‍കുമാര്‍, ലിസി മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി എല്ലാ പഞ്ചായത്തുകളിലും സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അയര്‍ക്കുന്നം പഞ്ചായത്തിലെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ അയര്‍ക്കുന്നം ജി.എല്‍.പി.എസില്‍ ആരംഭിക്കും.




Post a Comment

0 Comments