Breaking...

9/recent/ticker-posts

Header Ads Widget

ഗ്രീന്‍ വില്ല പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യഘട്ട വീടുകളുടെ താക്കോല്‍ദാനം മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.



വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രീന്‍ വില്ല പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യഘട്ട വീടുകളുടെ താക്കോല്‍ദാനം മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലാണ് 8 വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ഗ്രീന്‍വില്ല ഓഫീസിന്റെ ഉ്ദഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രീന്‍വില്ല പദ്ധതിയ്ക്കായി ഒരേക്കറിലധികം സ്ഥലം വിട്ടുനല്‍കിയ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള പടിക്കമ്യാലില്‍ മന്ത്രിയില്‍ നിന്നും വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. ആന്‍ഡ്രൂ പാപ്പച്ചന്‍, ഐസക് ജോണ്‍, എ.എസ് ജോസ്, വി.ജെ ജോര്‍ജ്ജ് കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ടി.പി വിജയന്‍ അധ്യക്ഷനായിരുന്നു.




Post a Comment

0 Comments