ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് തിരുവനന്തപുരത്തു നിന്നും, കാസര്‍ഗോട്ടേക്ക് കെ-റെയില്‍ പദ്ധതി നടപ്പിലാക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കമ്പില്‍ പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് കെ-റെയില്‍ പദ്ധതിക്കെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കി കേസില്‍ പ്രതിയായ ചങ്ങനാശ്ശേരി എംഎല്‍എ, ഇപ്പോള്‍ കെ-റെയില്‍ സ്വപ്‌ന പദ്ധതിയാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കോട്ടയത്ത് കെ-റെയില്‍ വിരുദ്ധ പ്രതിഷേധ സംഗമം സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു.





0 Comments