കേരള പുലയര്‍ മഹാസഭ ഏറ്റുമാനൂര്‍ യൂണിയന്‍ സമ്മേളനം ഹിന്ദുമത പാഠശാല ഹാളില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്മായി പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഇ.കെ തങ്കപ്പന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സുജാ സതീഷ്, കെ.കെ കൃഷ്ണകുമാര്‍, അഖില്‍ കെ ദാമോദരന്‍, സുധീഷ് ടി ഗോപിനാഥ്, പ്രഭു രാജു, റ്റി.ആര്‍ സുരേന്ദ്രന്‍, സുജ സാനു, പി.കെ ദേവദാസ്, കൃഷ്ണന്‍ കാളികാവ്, കെ.എസ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments