കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ നടന്ന പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി അദ്ധ്യക്ഷയായിരുന്നു. ഫാദര്‍ സുനില്‍ പെരുമാനൂര്‍, ഫാദര്‍ മാത്യൂസ് വലിയ പുത്തന്‍പുരയില്‍, സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, കോട്ടയം നഗരസഭാംഗം റ്റി.സി റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബബിതാ ടി ജെസില്‍, സിസ്റ്റര്‍ സിനി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments