Breaking...

9/recent/ticker-posts

Header Ads Widget

എസ്.എച്ച്.എം.സി വെല്‍നെസ് സെന്റര്‍ കുമരകം അപ്‌സര ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു



കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.എം.സി വെല്‍നെസ് സെന്റര്‍ കുമരകം അപ്‌സര ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമരകം പള്ളിച്ചിറയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന റൂറല്‍ ക്ലിനിക്കാണ് മികച്ച സൗകര്യങ്ങളോടു കൂടി പുതിയ സ്ഥലത്തേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചത്. സെന്ററിന്റെ വെഞ്ചരിപ്പ് കര്‍മ്മം കുമരകം സെന്റ് ജോണ്‍സ് നെപുംസ്യാനോസ് പള്ളി വികാരി ഫാദര്‍ ബിജോ നിര്‍വ്വഹിച്ചു. 24 മണിക്കൂറും ഡോക്ടറുടെ സേവനം, എമര്‍ജന്‍സി റൂം, ലാബ്, എക്‌സ്-റേ, ഫാര്‍മസി എന്നിവ സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡയബറ്റോളജി, പള്‍മണോളജി, ഗൈനക്കോളജി, ഓര്‍ത്തോ, പീഡിയാട്രിക്, ഡെര്‍മറ്റോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സെന്ററിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍ 1 ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും.





Post a Comment

0 Comments