Breaking...

9/recent/ticker-posts

Header Ads Widget

കൊയ്ത്തുത്സവത്തിനെത്തിയ മന്ത്രി ട്രാക്ടര്‍ ഓടിച്ചത് കൗതുക കാഴ്ചയായി.



കൊയ്ത്തുത്സവത്തിനെത്തിയ മന്ത്രി ട്രാക്ടര്‍ ഓടിച്ചത് കൗതുക കാഴ്ചയായി. നീണ്ടൂര്‍ പഞ്ചായത്തിലെ മാക്കോത്തറ-നൂറുപറ പാടശേഖരത്തെ നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി വി.എന്‍ വാസവന്‍ ട്രാക്ടറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 502 ഏക്കര്‍ പാടത്ത് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിലാണ് നെല്‍കൃഷി നടത്തിയിരുന്നത്. വിളവെടുപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് തോമസ് കോട്ടൂര്‍, ഫാ ജെയിംസ് മുല്ലശ്ശേരി, സവിതാ ജോമോന്‍, ലൂക്കോസ് തോമസ്, കൃഷി ഓഫീസര്‍ നീതു, പാടശേഖര സമിതി പ്രസിഡന്റ് സിജോ ജോയി, സെക്രട്ടറി പി.കെ രാഘവന്‍, കണ്‍വീനര്‍ മാത്യു ജെ തുരുത്തുമാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments