Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനത്ത് ബൈക്കപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരണമടഞ്ഞു.



ഭരണങ്ങാനത്ത് ബൈക്കപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരണമടഞ്ഞു. ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഷൈബിന്‍ മാത്യുവാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ക്രിസ് സെബാസ്റ്റിയന്‍ എന്ന വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ശ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വേഴാങ്ങാനത്ത് വീടെടുത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ തട്ടുകട അന്വേഷിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 2 ബൈക്കുകളിലായാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്. പിന്നില്‍ പോയ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പന്തളം സ്വദേശിയാണ് മരണമടഞ്ഞ ഷൈബിന്‍. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments