Breaking...

9/recent/ticker-posts

Header Ads Widget

മാനസിക വെല്ലുവിളി നേരിടുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മിച്ച് നല്‍കുന്നു.



മാനസിക വെല്ലുവിളി നേരിടുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മിച്ച് നല്‍കുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ 11-ാ വാര്‍ഡില്‍ നടുപ്പറമ്പില്‍ ചെല്ലമ്മയ്ക്കും, കുടുംബത്തിനുമാണ് അര്‍ച്ചന വിമന്‍സ് സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്‍സിസി യൂണിറ്റും ചേര്‍ന്ന് വീടൊരുക്കുന്നത്. അപകടാവസ്ഥയിലായ പഴയ വീട് പൊളിച്ചു നീക്കിയാണ് പുതിയ വീട് നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. അര്‍ച്ചന ഡയറക്ടര്‍ ത്രേ്യസ്യാമ്മ മാത്യു അദ്ധ്യക്ഷയായിരുന്നു. പഞ്ചാത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല, ദേവമാതാ കോളേജ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ സതീഷ് തോമസ്, പഞ്ചായത്തംഗം സാലിമോള്‍ ജോസഫ്, പോള്‍സണ്‍ കൊട്ടാരത്തില്‍, മറിയാമ്മ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍സിസി കേഡറ്റുകളും, അര്‍ച്ചന കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തകരും ശ്രമദാനത്തില്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments