Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലോത്സവം " ഇന്‍സൈറ്റ് 2022 " നടന്നു



അതിരമ്പുഴ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലോത്സവം ഇന്‍സൈറ്റ് 2022 നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനവും, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍ അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ഹരിപ്രകാശ്, ജെയിംസ് തോമസ്, ജോജോ ജോര്‍ജ്ജ്, സജി തടത്തില്‍, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ബെന്നി റ്റി, സുചിത്ര സി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്. സംഗീതം, ചിത്ര രചന, ഡാന്‍സ്, പ്രച്ഛന്നവേഷം തുടങ്ങി വിവിധയിനങ്ങളില്‍ മത്സരങ്ങളും നടന്നു.




Post a Comment

0 Comments