സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. അയ്മനം പഞ്ചായത്ത് എന്‍.എന്‍ പിള്ള സ്മാരക സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷയായിരുന്നു. കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, ഫോക് ലോര്‍ അക്കാഡമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഭഗത് സിംഗ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചന്‍ എന്നിവരെ മന്ത്രി ആദരിച്ചു. 24 കലാപ്രതിഭകളെ ജില്ലാ കളക്ടര്‍ പികെ ജയശ്രീ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, മനോജ് കരീമഠം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ റോസമ്മ സോണി, കെ.ബി ബിന്ദു, പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments