മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തില്‍ വീട്ടില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്മനം അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്രൂവ്‌മെന്റ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.




0 Comments