കുടുംബശ്രീ ജില്ലാ മിഷന്റെ സ്ത്രീപക്ഷ നവകേരളം കലാജാഥയ്ക്ക് ഭരണങ്ങാനത്ത് സ്വീകരണം നല്‍കി. സ്ത്രീധനത്തിനും, സ്ത്രീ പീഡനത്തിനുമെതിരെയുള്ള ബോധവല്‍ക്കരണവുമായാണ് കലാജാഥ പര്യടനം നടത്തുന്നത്. ഭരണങ്ങാനം സെന്റ്‌മേരീസ് പാരീഷ്ഹാളില്‍ നടന്ന സ്വീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് ചെമ്പകശ്ശേരി, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം, വിനോദ് വേരനാനി, ചാക്കോ സി പൊരിയത്ത്, എ.ഡി.എം.സി അരുണ്‍ പ്രഭാകര്‍, ശ്രീലതാ ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാന്‍ഡ് മേളത്തിന്റേയും, താലപ്പൊലിയുടേയും അകമ്പടിയോടെയാണ് കലാജാഥയ്ക്ക് സ്വീകരണം നല്‍കിയത്. ഭരണങ്ങാനം, മീനച്ചില്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.





0 Comments