ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ നയിക്കുന്ന കെ റെയില്‍ വിരുദ്ധ പദയാത്രയ്ക്ക് മുന്നോടിയായി കടുത്തുരുത്തി മണ്ഡലത്തില്‍ വിളംബര ജാഥ നടത്തി. ദേശീയ സമിതിയംഗം ജി രാമന്‍നായര്‍ വിളംബരജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാര്‍, മേഖല സെക്രട്ടറി കൃഷ്ണകുമാര്‍ നീറിക്കാട്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരി, ചാക്കോച്ചന്‍ മണലേല്‍, എം.പി ബാബു, സദാശിവന്‍ കടപ്ലാമറ്റം, അജി കാണക്കാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.





0 Comments