കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റുമാനൂരില്‍ സുവര്‍ണ്ണ ഗാഥ സാംസ്‌കാരിക സമ്മേളനം നടന്നു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച സുവര്‍ണ്ണ ഗാഥ സാംസ്‌കാരിക സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ യൂണിയന്‍ സെക്രട്ടറി ഇ.കെ തങ്കപ്പന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ രാജ്യത്തിന് അഭിമാനമായി മാറിയ ഏറ്റുമാനൂര്‍ സ്വദേശി ലെഫ്റ്റനന്റ് കേണല്‍ ഹേമന്ത രാജനെ അനുമോദിച്ചു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ. എസ്. ബിജു, കെ പി.എം എസ് യൂണിയന്‍ പ്രസിഡന്റ് കെ.എസ് കൃഷ്ണകുമാര്‍, സംസ്ഥാന സമിതി അംഗം അഖില്‍ ദാമോദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


.jpg)


0 Comments