ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണമടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന വയലാ പുത്തന്‍പുരയ്ക്കല്‍ സഞ്ജയ് എന്ന 20 കാരനാണ് മരണമടഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30 ഓടെ കുറവിലങ്ങാട് മൂലങ്കുഴ പാലത്തിന് സമീപം സഞ്ജയ് സഞ്ചരിച്ചിരുന്ന ബൈക്കും പെട്ടി ഓട്ടൊയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു വയലായില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സഞ്ജയന്റെ കുടുംബം.





0 Comments