Breaking...

9/recent/ticker-posts

Header Ads Widget

ജിഷമോള്‍ക്ക് നാടിന്റെ കരുതലില്‍ വീടൊരുങ്ങി



രോഗ ദുരിതങ്ങളില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ ജിഷമോള്‍ക്ക് നാടിന്റെ കരുതലില്‍ വീടൊരുങ്ങി. കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ തൈത്തറയില്‍ പിഎം ജോസഫ് തങ്കമ്മ ദമ്പതികളുടെ മകളാണ് ജിഷ. മലയാളം പിജി ബിരുദമുള്ള ജിഷ തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് രോഗശയ്യയിലായത്. മാധ്യമങ്ങളിലൂടെ ജിഷയുടെ ദുരിതാവസ്ഥ അറിഞ്ഞ് സന്നദ്ധ പ്രവര്‍ത്തകരും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അടക്കമുള്ള സംഘടനകളും ചേര്‍ന്നാണ് ജിഷയ്ക്ക് ചികിത്സ നല്കുകയും പുതിയ വീടൊരുക്കുകയും ചെയ്തത്. വീടിന്റെ വെഞ്ചരിപ്പ് കര്‍മം വിജയപുരം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ നിര്‍വഹിച്ചു.




Post a Comment

0 Comments