Breaking...

9/recent/ticker-posts

Header Ads Widget

തോട് വൃത്തിയാക്കുന്നതിനിടെ പെരുംപാമ്പിനെ കണ്ടെത്തി



ആപ്പാഞ്ചിറയില്‍ തോട് വൃത്തിയാക്കുന്നതിനിടെ പെരുംപാമ്പിനെ കണ്ടെത്തി. മുക്കുടി കടവ് തോട് ശുചീകരിക്കുന്നതിനിടെയാണ് പെരുംപാമ്പിനെയും മുട്ടയും കണ്ടെത്തിയത്. തോട് വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി ഡ്രൈവര്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.  ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്താന്‍ വൈകിയതോടെ പാമ്പിനെയും മുട്ടകളുമായി സ്റ്റേഷനിലെത്തിയ ജനപ്രതിനിധിയ്ക്കും നാട്ടുകാര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞതും പ്രതിഷേധത്തിന് കാരണമായി. പഞ്ചായത്തംഗം നോബി, ഫോട്ടോഗ്രാഫര്‍ ചന്ദ്രബോസ്, ഓട്ടോഡ്രൈവര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് പറഞ്ഞത്. ഫോറസ്റ്റ് അധികൃതരെത്തിയതോടെയാണ് പ്രശ്‌നപരിഹാരമായത്.





Post a Comment

0 Comments