പാലാ സെന്റ് തോമസ് കോളേജിലെ എന്‍.സി.സി. നാവിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ മരിയന്‍ ആശുപത്രിയില്‍, പാലാ ജനമൈത്രി പോലീസുമായി ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. ഡോ.അനീഷ് സിറിയക്കിന്റെ അദ്ധ്യക്ഷതയില്‍ പാലാ ഡിവൈഎസ്പി ഷാജു ജോസ് യോഗം ഉദ്ഘാടനം ചെയ്തു. പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റവ: ഡോ: ജെയിംസ് ജോണ്‍ മംഗലത്ത്, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.മാത്യു തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 50-ല്‍ അധികം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.





0 Comments