Breaking...

9/recent/ticker-posts

Header Ads Widget

കാവാലിപുഴ കടവില്‍ ശുചീകരണം നടത്തി



പാലാ സെന്റ് തോമസ് കോളേജ് എന്‍സിസി നേവല്‍ വിംഗിന്റെ നേതൃത്വത്തില്‍ കിടങ്ങൂര്‍ കാവാലിപുഴ കടവില്‍ ശുചീകരണം നടത്തി. ടീം ലീഡര്‍ ജിസ്, ആല്‍വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. സഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് കാവാലിപുഴ കടവിനെ മലിനമാക്കുന്നത് ഒഴിവാക്കാനാണ് വിദ്യാര്‍ത്ഥികളുടെ ശ്രമമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ രമേഷ് കിടങ്ങൂര്‍ പറഞ്ഞു. മിനി ബീച്ചിന്റെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും പങ്കാളികളാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.




Post a Comment

0 Comments